മൺസൂൺ ഗ്രൂപ്പ്‌ റൈഡ് മൽസര വിജയികളെ ആദരിച്ചു

കുമളി:തേക്കടി സൈക്ലിങ് ക്ലബ്ബ് നടത്തിയ മൺസൂൺ ഗ്രൂപ്പ്‌ റൈഡ് മൽസര വിജയികളെ ആദരിച്ചു.ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെ തേക്കടി സൈക്ലിങ് ക്ലബ്‌ സംഘടിപ്പിച്ച മൺസൂൺ ഗ്രൂപ്പ്‌ റൈഡ് ചലഞ്ച് സമാപിച്ചു. 2877 കിലോമീറ്റർ സൈക്കിൾ ചവിട്ടി ജി. ആർ. എസ് ടീം ഒന്നാമതെത്തി. 2555 കിലോമീറ്ററുമായി ടീം വെൽനെസ് പെഡൽസ് രണ്ടാമതും എത്തി.ടീം പെലോട്ടൺ വാരിയഴ്സ്, ടൈഗർ ട്രയൽ എന്നീ ടീമുകൾ മികച്ച പ്രകടനം കാഴ്ച്ച വച്ചു. ഇവർക്കുള്ള സമ്മാനം തേക്കടിറോട്ടറി ക്ലബ് നൽകി. കൂടാതെ തേക്കടി സൈക്ലിംഗ്ക്ലബ്ബിലെ മുഴുവൻ അംഗങ്ങളെയും റോട്ടറി ക്ലബ്‌ ഓഫ് തേക്കടി പുരസ്കാരം നൽകി ആദരിച്ചു. സമൂഹത്തിനു നല്ല മാതൃകകൾ പ്രത്യേകിച്ച് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന തേക്കടി സൈക്ലിങ് ക്ലബ്ബിനെ റോട്ടറി ക്ലബ്ബ് പ്രസിഡന്റ്‌ ഡോ. ബോബി അബ്രഹാം പ്രത്യേകം അഭിനന്ദിച്ചു. ചാർട്ടർ പ്രസിഡന്റ്‌ ഡോ. മാത്യു, ഫിലിപ്പ് മോസസ് സൈക്ലിങ് ക്ലബ്ബ് പ്രസിഡന്റ്‌ എബിൻ ജോസ്, സെക്രട്ടറി രാജേഷ് കാവും പറമ്പിൽ, ട്രഷറർ റഹിം ബാബു, വൈസ് പ്രസിഡന്റ്‌ സതീഷ് ദാമോദർ, ഇവന്റ് കോർഡിനേറ്റർ രാജേഷ് എസ് ചൊവ്വര, രതീഷ് മോഹൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *