തലയോലപ്പറമ്പ്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മറവന്തുരുത്ത് രാഘവമന്ദിരത്തില് (ഇടമനപ്പറമ്പ്) ശിവന്‍കുട്ടി നായർ (74) ആണു മരിച്ചത്. റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.മറവന്തുരുത്തില് ബുധനാഴ്ച വൈകുന്നേരം നാലോടെയായിരുന്നു അപകടം. വീട്ടിൽനിന്ന് ഇരുചക്രവാഹനത്തിൽ സാധനങ്ങൾ വാങ്ങാൻ കടിയിലേക്കു പോകുന്പാഴായിരുന്നു അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് വയോധികനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഭാര്യ: പി. പത്മിനിദേവി.
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
