ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ അവാമി ലീഗിനെ നിരോധിച്ച് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍. ശനിയാഴ്ച്ച വൈകുന്നേരത്തോടെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ഇതിനെക്കുറിച്ച് പ്രസ്താവനയിറക്കിയത്. ഭേദഗതി ചെയ്ത ഭീകരവിരുദ്ധ നിയമപ്രകാരമാണ് അവാമി ലീഗിനെ നിരോധിചിരിക്കുന്നത്.ഇന്ന് അവാമി ലീഗിനെ നിരോധിച്ചുകൊണ്ടുളള ഗസറ്റ് വിജ്ഞാപനം പുറത്ത് . ‘അവാമി ലീഗിനെയും അതിന്റെ മുന്നണി, അസോസിയേറ്റ്, സഹോദര സംഘടനകളുടെയും എല്ലാ പ്രവര്‍ത്തനങ്ങളും നിരോധിച്ചുകൊണ്ട് ആഭ്യന്തരമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു’-ആഭ്യന്തര ഉപദേഷ്ടാവ് ലഫ്റ്റനന്റ് ജനറല്‍ (റിട്ട.) ജഹാംഗീര്‍ ആലം പറഞ്ഞു.രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബംഗ്ലാദേശിന്റെ ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രിബ്യൂണലില്‍ അവാമി ലീഗിന്റെയും അതിന്റെ നേതാക്കളുടെയും വിചാരണ പൂര്‍ത്തിയാകും വരെ നിരോധനം നിലനില്‍ക്കും എന്ന് പ്രസ്താവനയില്‍ പറയുന്നു. 2024 ജൂലൈയില്‍ രാജ്യത്ത് നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ഷെയ്ക്ക ഹസീന അധികാരത്തില്‍ നിന്നും പുറത്താക്കിയത്. പിന്നീട് അവര്‍ ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു.
ഷെയ്ക്ക് ഹസീനയുടെ അവാമി ലീഗ് നിരോധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍
