കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ സെമിനാറും ജർമ്മൻ ഭാഷാ പഠനം പൂർത്തിയാക്കിയ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കർക്കിടകമാസ ദിനാചരണവും നടത്തി

കോട്ടപ്പുറം ഇന്റഗ്രേറ്റഡ് സൊസൈറ്റിന്റെ നേതൃത്വത്തിൽ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ നേതൃത്വത്തിൽ സ്വയം തൊഴിൽ, വിദ്യാഭ്യാസം, ബിസിനസ്, ഭവന നിർമ്മാണം, വിവാഹം, ചികിത്സ, പ്രവാസി, മൈക്രോഫിനാൻസ് വനിതകൾക്കായി ഓട്ടോറിക്ഷ പദ്ധതി തുടങ്ങിയ വായ്പകളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടിയും, കിഡ്സ് നാഷണൽ ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് ജർമൻ ഭാഷാ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കിഡ്സ് ക്യാമ്പസിൽ വച്ച് നടത്തി. പൊയ്യ ​ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഡെയ്സി തോമസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു, കിഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാ. നിമേഷ് അഗസ്റ്റിൻ കാട്ടാശ്ശേരി അധ്യക്ഷനായിരുന്ന യോ​ഗത്തിൽ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡിന്റെ എറണാകുളം ഡെപ്യൂട്ടി മാനേജർ ശ്രീ. റിജാസ് ഹരിത് സെമിനാർ നയിച്ചു. കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എൽസി പോൾ, കിഡ്സ് അസിസ്റ്റന്റ് ഡയറക്ടമാരായ റവ.ഫാ. ബിയോൺ തോമസ് കോണത്ത്, റവ.ഫാ. എബിനേസർ ആന്റണി കാട്ടിപ്പറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു. കർക്കിടകമാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നോർത്ത് പറവൂർ ഗവൺമെന്റ് ആയുർവേദ ഹോസ്പിറ്റലിലെ മാനസികാരോ​ഗ്യ വിഭാ​ഗം, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (എൻ.എ.എം.) ഡോ. ഐസക്ക് പോൾ ക്ലാസ് നയിച്ചു. 150 പേർ പ്രോഗ്രാമിൽ പങ്കെടുത്തു. എല്ലാവർക്കും കർക്കിടക കഞ്ഞി വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *