“വയോധികന്റെ നിവേദനം കൈപ്പറ്റാതിരുന്നത് കൈപ്പിഴ” ആണെന്ന് അത് ഉയർത്തിക്കാട്ടി കൂടുതൽ വിവാദമുണ്ടാക്കാൻ ആണ് ചിലർ ശ്രമിക്കുന്നത്,കേന്ദ്രസഹ മന്ത്രി സുരേഷ് ഗോപി.ഇന്ന് കൊടുങ്ങല്ലൂരിൽ നടന്ന കലുങ്ക് ചർച്ചയിലാണ് വിവാദവുമായി ബന്ധപ്പെട്ട സംഭവങ്ങൾക്ക് സുരേഷ് ഗോപി മറുപടി നൽകിയത്. കൂടുതൽ വേലായുധൻമാരെ തനിക്ക് കാണിച്ചു തരാൻ സാധിക്കുമെന്നും വീടില്ലാത്തവരുടെ പട്ടിക ഉടൻ പുറത്തുവിടുമെന്നും കലുങ്ക് ചർച്ചയ്ക്ക് സുരേഷ് ഗോപി വ്യക്തമാക്കി.ചർച്ചയുടെ പൊലിമ കെടുത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും സുരാഷ്കോപി ആരോപിച്ചു “ചില കൈപ്പഴകൾ ചൂണ്ടിക്കാട്ടി ഈ തീഗോളം കെടുത്താം എന്ന് ഒരുത്തനും വിചാരിക്കേണ്ട. നടക്കില്ല. അതിനുള്ള ചങ്കുറപ്പ് ഭരത്ചന്ദ്രൻ ഉണ്ടെങ്കിൽ അത് സുരേഷ് ഗോപിക്കും ഉണ്ട് വേലായുധൻചേട്ടന് വീട് കിട്ടിയത് സന്തോഷം. നല്ല കാര്യം. ഞാൻ ഒരുപാട് വേലായുധൻ ചേട്ടന്മാരെ അങ്ങോട്ട് അയയ്ക്കും തയ്യാറെടുത്ത് ഇരുന്നോളൂ. ചങ്കൂറ്റവും കാണിക്കണം. ഞാൻ ഒരു ലിസ്റ്റ് അങ്ങോട്ട് പുറത്തുവിടും. 14 ജില്ലയിലേക്ക് ഞാൻ പോകും.”സുരേഷ് ഗോപി പറഞ്ഞു. പുള്ള് സ്വദേശി കൊച്ചു വേലായുധന്റെ വീടിനായുള്ള അപേക്ഷ സുരേഷ് ഗോപി കയ്യിൽ വാങ്ങാതിരുന്നത് വലിയ വിവാദമായിരുന്നു. സുരേഷ് ഗോപി മടക്കി അയച്ച വേലായുധത്തിന് പിന്നീട് സിപിഎം വീട് പണിത് നൽകുമെന്ന് ഉറപ്പു നൽകി.ഇതോടെയാണ് സിപിഎമ്മിന് സുരേഷ് ഗോപി ഇന്നത്തെ ചർച്ചയിൽ മറുപടി നൽകിയതു.
Related Posts

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്, ഫെലോഷിപ്പുകൾ വിതരണം ചെയ്തു
*എംബിബിഎസ് പഠനത്തിന് 100% ഫീസ് സ്കോളർഷിപ്പ് നൽകുന്ന കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്.മേപ്പാടി : സാമ്പത്തികമായി പിന്നാക്കം നിൽക്കുകയും, പഠനത്തിൽ മികവ്…

ഹെലിബറിയ തേയില തോട്ടം പൂട്ടി ഉടമ മുങ്ങി, തൊഴിലാളികൾ നട്ടംതിരിയുന്നു
പീരുമേട് : ഏലപ്പാറ ഹെലിബറിയാ ടീ കമ്പനിയുടെ ഉടമസ്ഥതയിലുള്ള തേയില തോട്ടം യാതൊരു മുന്നറിയിപ്പും കൂടാതെ പൂട്ടി ഉടമ മുങ്ങി. നൂറുകണക്കിന് തൊഴിലാളികൾ പണിയെടുക്കുന്ന ഹെലിബറിയാ ടീ…

സൈബർ തട്ടിപ്പിൽ നിന്ന് ഹോട്ടലുടമ രക്ഷപ്പെട്ടു
പീരുമേട്:ഹോട്ടൽ ഉടമയുടെ അക്കൗണ്ടിലേക്ക് 11200 രൂപ അയക്കുകയും ചിക്കൻ ബിരിയാണിയുടെ ബാലൻസ് പൈസ തിരിച്ച് അയക്കണം എന്ന വ്യാജേന തട്ടിപ്പ്.വണ്ടിപ്പെരിയാറിൽ ആണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് വണ്ടിപ്പെരിയാർ…