എ ജയതിലക് പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു

Kerala Uncategorized

തിരുവനന്തപുരം: സംസ്ഥാനത്തെ അന്‍പതാമത്തെ ചീഫ് സെക്രട്ടറിയായി എ ജയതിലക് ചുമതലയേറ്റു. ക്യാബിനറ്റ് തീരുമാനങ്ങള്‍ നടപ്പാക്കുക എന്നതാണ് ചീഫ് സെക്രട്ടറിയുടെ പ്രധാന ചുമതലയെന്ന് സ്ഥാനമേറ്റെടുത്ത ശേഷം എ ജയതിലക് പറഞ്ഞു. കഴിഞ്ഞ ക്യാബിനറ്റിലേയും അടുത്ത ക്യാബിനറ്റിലേയും തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കുമെന്നും എ ജയതിലക്.ശാരദാ മുരളീധരന്റെ പിന്‍ഗാമിയായാണ് എ ജയതിലക് ചീഫ് സെക്രട്ടറി പദവിയിലെത്തുന്നത്. 1991 ബാച്ചുകാരനായ ജയതിലക് സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട വകുപ്പുകളിലും പദവികള്‍ വഹിച്ചശേഷമാണ് ചീഫ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്. 2026 ജൂണ്‍ വരെ കാലാവധിയുണ്ട്. ദേശീയപാത വികസനം, വയനാട് പുനരധിവാസം, മലയോര ഹൈവേ തുടങ്ങിയ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാകുന്നുവെന്ന് ഉറപ്പുവരുത്തലാണ് ചീഫ് സെക്രട്ടറിയെന്ന നിലയിലുള്ള ആദ്യലക്ഷ്യമെന്ന് ജയതിലക് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *