ദോഹ: ഇന്ത്യൻ കൾചറൽ സെന്റർ (ഐ.സി.സി) വനിത ഫോറവുമായി ചേർന്ന് ഓണം സ്പെഷൽ വെനസ്ഡേ ഫിയസ്റ്റ സംഘടിപ്പിച്ചു. ഐ.സി.സി അശോക ഹാളിൽ ഖത്തറിലെ വിവിധ ഐ.സി.സി അഫിലിയേറ്റഡ് ഓർഗനൈസേഷനുകളും ആർട്സ് സെന്ററുകളും കലാപരിപാടികൾ അവതരിപ്പിച്ചു. ഐ.സി.സി സെക്രട്ടറി പ്രദീപ് പിള്ള സ്വാഗതം പറഞ്ഞു. ഐ.സി.സി വനിതാ ഫോറം പ്രസിഡന്റ് അഞ്ജന മേനോൻ ആമുഖ പ്രസംഗം നടത്തി. ഡോ. മനീഷ വൈഭവ് ടണ്ടലെ മുഖ്യാതിഥിയായിരുന്നു. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷത വഹിച്ചു.ഇന്ത്യൻ എംബസി കൗൺസിലർ (ഹെഡ് ഓഫ് ചാൻസറി ആൻഡ് കോൺസുലർ) ഡോ. മനീഷ വൈഭവ് ടണ്ടലെ സദസ്സിനെ അഭിസംബോധന ചെയ്യുകയും ഐ.സി.സി നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.യു.എൻ സസ്റ്റൈനബിൾ ഡെവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്വർക് (എസ്.ഡി.എസ്.എൻ) പ്രോഗ്രാമിന് കീഴിൽ ഗ്ലോബൽ സ്കൂൾസ് അഡ്വക്കേറ്റായി തിരഞ്ഞെടുക്കപ്പെട്ട മോൾസി മാത്യുവിനെ ആദരിച്ചു. പ്രേമ ശരത്ത് പരിപാടികൾ അവതരിപ്പിച്ചു. ഐ.സി.സി വൈസ് പ്രസിഡന്റ് ശാന്തനു ദേശ്പാണ്ഡെ, ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗങ്ങൾ, മറ്റ് അഫിലിയേറ്റഡ് ഓർഗനൈസേഷനുകളുടെ പ്രസിഡന്റുമാർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.ഐ.സി.സി സെക്രട്ടറി അഫ്സൽ അബ്ദുൽ മജീദ് നന്ദി പറഞ്ഞു.
