കാർഷിക കോളേജ്, വെള്ളായണി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളുടെ ശാക്തീകരണത്തിനായി കാർഷിക സർവ്വകലാശാല

* കേരളത്തിലെ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളുടെ ശാക്തീകരണവും സുസ്ഥിരവികസനവും ലക്ഷ്യമാക്കി കെഎയു-ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ ലിങ്കേജ് എന്ന പ്രോജക്ട് കാർഷിക സർവകലാശാല നടപ്പിലാക്കുകയാണ്. ഇതിൻറെ ഭാഗമായി കേരളത്തിൻറെ തെക്കൻ മേഖലകളിലുള്ള ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾക്കായി വെള്ളായണി കാർഷിക കോളേജിൽ വച്ച് നടത്തിയദക്ഷിണമേഖലാശില്പശാല കാർഷിക സർവകലാശാല ഫാക്കൽറ്റി ഡീൻ ഡോ. ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു. സർവ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോ. ബിനു പി. ബോണി, വെള്ളായണി കാർഷിക കോളേജ് അധ്യാപകരായ ഡോ. അലൻ തോമസ്, ഡോ. അനിൽകുരുവിള, ഡോ. അപർണ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ശില്പശാലയുടെ ഭാഗമായി ഫാർമർ പ്രൊഡ്യൂസർ സംഘങ്ങളുടെ സുസ്ഥിര വളർച്ചയെ കുറിച്ച് കേന്ദ്ര സർക്കാരിൻ്റെ എൻ.സി.ഡി.സി. ചീഫ് ഡയറക്ടർ ശ്രീധരൻ കെ.എൻ, എഫ്.പി.ഒ. ലിങ്കേജ് പ്രോജക്ടിനെക്കുറിച്ച് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ ഡോ. ബിനു പി. ബോണി, കെഅഗ്‌ടെക് ലോഞ്ച്‌പാഡ് വഴി സാങ്കേതിക സഹായവും സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങളും എന്നതിനെക്കുറിച്ച് പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ. അലൻ തോമസ്, ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെ ശാക്തീകരണത്തിനായുള്ള എസ്.എഫ്.എ.സി.യുടെ ഇടപെടലുകളെക്കുറിച്ച് എസ്.എഫ്.എ.സി. പ്രോജക്ട് മാനേജർ ഡോ. രേഷ്മ ജെ. മുരുകൻ, ഫാർമർ പ്രൊഡ്യൂസർ സംഘങ്ങളുടെ സുസ്ഥിര വളർച്ചയ്ക്കായി ബാങ്കിംഗ് സംവിധാനങ്ങളും സർക്കാർ പദ്ധതികളും എന്ന വിഷയത്തെക്കുറിച്ച് നബാർഡ് മാനേജർ കിരൺ എന്നിവർ സംസാരിച്ചു. തുടർന്ന് പ്രോജക്ട് ഇൻവെസ്റ്റിഗേറ്റർ ഡോ. ബിനു പി. ബോണിയുടെ അധ്യക്ഷതയിൽ സർവകലാശാല അധ്യാപകർ, നാബാർഡ്, എസ്.എഫ്.എ.സി. പ്രതിനിധികൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനി അംഗങ്ങൾ എന്നിവർ ചേർന്ന് നടത്തിയ പാനൽ ചർച്ചയിൽ ഫാർമർ പ്രൊഡ്യൂസർ സംഘങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. പ്രോജക്ടിന്റെ ഭാഗമായി നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഡിപിആർ തയ്യാറാക്കൽ ഉൾപ്പെടെയുള്ള സാങ്കേതിക സഹായങ്ങൾ കേരളത്തിലുള്ള എല്ലാ ഫാർമർ പ്രൊഡ്യൂസർ സംഘങ്ങൾക്കും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നതായി പ്രോജക്ട് കോർഡിനേറ്റർ ഡോ. ബിനു പി. ബോണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *