. കാഞ്ഞങ്ങാട്. ഷവർമ കഴിച്ചതിന് പിന്നാലെ ഛർദ്ദി ഉണ്ടായതിനെ തുടർന്ന് പതിനഞ്ചോളം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂച്ചക്കാട് പള്ളിയിൽ നബിദിനാഘോഷം കാണാൻ എത്തിയ കുട്ടികൾ സമീപത്തെ ബോംബെ ഹോട്ടലിൽ നിന്നാണ് ഷവർമ കഴിച്ചത് .തുടർന്ന് ഇന്നലെ വൈകിട്ട് അസ്വസ്ഥത തോന്നിയതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. പൂച്ചക്കാട് സ്വദേശികളായ റിഫ ഫാത്തിമ (16) ,ഫാത്തിമത്ത് സാക്കിയ (13)നഫീസത്ത് (13) നഫീസ (13)എന്നിവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. മറ്റു കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകി ഇന്നലെ രാത്രി തന്നെ വീട്ടിലേക്ക് വിട്ടിരുന്നു. ഇവർ നിരീക്ഷണത്തിലാണ്. ഷവർമയ്ക്ക് ദിവസങ്ങളുടെ പഴക്കമുള്ളതായി പറയുന്നു.
Related Posts

ചൂരൽമല പുനർനിർമാണം നടക്കുന്നത് തെറ്റായ പ്രചാരണങ്ങൾ
ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണത്തിനെതിരേ ചിലരുയർത്തുന്ന തെറ്റായ പ്രചാരണങ്ങൾ സർക്കാരിന്റെ പ്രവർത്തനങ്ങളെ കരിവാരിത്തേക്കാൻ എഴുതിത്തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് റവന്യൂ- ഭവനനിർമാണ വകുപ്പ് മന്ത്രി കെ. രാജൻ പറഞ്ഞു.…

ട്രെയിനിൽ ഭ്രൂണം കണ്ടെത്തിയ സംഭവം: സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം
ആലപ്പുഴ: ആലപ്പുഴ- ധൻബാദ് എക്സ്പ്രസിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം നീളും. ആന്ധ്ര, തമിഴ്നാട് സ്വദേശികളെ കേ ന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുക. ഇവരെ ഉടൻ…

പോക്സോ കേസിലെ പ്രതി അഭിഭാഷകന്റെ ഓഫീസ് ആക്രമിച്ചു
കോഴിക്കോട് : കുറ്റികാട്ടൂർ സ്വദേശി ഇർശാദുൽ അരിഫിനെതിരെ പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതിന് മെഡിക്കൽ കോളേജ് പോലീസ് 2022 ൽ പോക്സോ നിയമപ്രകാരം കേസ് എടുത്തിരുന്നു. തുടർന്ന്…