ഗുരുദേവജയന്തി ആഘോഷിച്ചു

കോതമംഗലം: ശ്രീനാരായണ ഗുരുദേവന്റെ 171 ാമത് ഗുരുദേവജയന്തി ചെറുവട്ടൂര്‍ ശാഖയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഘോഷയാത്ര, ചെണ്ടമേളം, നാസിക്‌ഡോള്‍, കുട്ടികളുടെ നിശ്ചലദൃശ്യം, ജയന്തി സമ്മേളനം, സമൂഹ സദ്യ, കൈകൊട്ടിക്കളി, തിരുവാതിര, ഗാനമേള , മറ്റു കലാപരിപാടികള്‍ എന്നിവയോടെയാണ് നടത്തിയത്. യൂണിയന്‍ വൈസ് പ്രസിഡന്റ് കെ. എസ്. ഷിനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശാഖാ പ്രസിഡന്റ് കെ കെ രാജന്‍ അധ്യക്ഷനായി. യൂണിയന്‍ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് രാഹുല്‍. പി. ലാല്‍ ചടങ്ങില്‍ പങ്കെടുത്തു. യൂണിയന്‍ കമ്മറ്റി അംഗം ചെറുവട്ടൂര്‍ നാരായണന്‍ വിദ്യാഭാസ അവാര്‍ഡും, ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു. സര്‍ക്കാര്‍ ജോലി കിട്ടിയവര്‍, മറ്റു ഇതര മേഖലകളില്‍ അവാര്‍ഡ് ലഭിച്ചവര്‍ എന്നിവരെ യോഗത്തില്‍ മൊമെന്റോ നല്‍കി ആദരിച്ചു. യൂണിയന്‍ വനിതാസംഗം വൈസ് പ്രസിഡന്റ് ഷീല സുരേഷ്, ശാഖാ വനിതാസംഗം പ്രസിഡന്റ് വിലാസിനി ടീച്ചര്‍, സെക്രട്ടറി സുബിത, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് രാജു തറകണ്ടത്തില്‍, സെക്രട്ടറി പ്രദീപ് പ്ലാത്തുംമൂട്ടില്‍ , എന്നിവര്‍ ആശംസയും ശാഖാ വൈസ് പ്രസിഡന്റ് സുദര്‍ശനന്‍ നന്ദിയും പറഞ്ഞു.പോത്താനിക്കാട് ശാഖയിലെ ജയന്തി സമ്മേളനം യൂണിയന്‍ സെക്രട്ടറി പി.എ. സോമന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ഇ.കെ. പത്മനാഭന്‍, പോത്താനിക്കാട് ഗ്രാമപഞ്ചായത്തംഗം സുമദാസ്, ഡോ. മല്ലികാര്‍ജുന്‍, ശാഖാസെക്രട്ടറി കെ.ജി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു. ക്യാപ്ഷന്‍.. പോത്താനിക്കാട് ശാഖയിലെ ജയന്തി സമ്മേളനം യൂണിയന്‍ സെക്രട്ടറി പി.എ. സോമന്‍ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *