സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിൻ്റെ 13-ാം സംസ്ഥാന സമ്മേളനംഒക്ടോബർ 17, 18, 19 തീയതികളിൽ കോട്ടയത്ത് നടക്കും . സമ്മേളനം വിജയകരമായി നടത്തുന്നതിന് സ്വാഗത സംഘം രൂപീകരിക്കാൻ കോട്ടയം പി.കെ.വി. സ്മാരകത്തിൽ സി.പി.ഐ. ജില്ലാസെക്രട്ടറി വി.കെ. സന്തോഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഹനീഫാ റാവുത്തർ സമ്മേളന കാര്യങ്ങൾ വിശദീകരിച്ചു. പി.വിജയമ്മ , കെ.കെ. അ പ്പുക്കുട്ടൻ, കെ. കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു. സി.കെ. ശശിധരൻ (രക്ഷാധികാരി )വി.കെ. സന്തോഷ് കുമാർ, ( ചെയർമാൻ) സി.കെ. ആശ എം.എൽ.എ , ഹേമലത പ്രേംസാഗർ, മോഹൻചേന്നംകുളം, വി.ബി. ബിനു, സന്തോഷ് കേശവനാ ഥ്, ജോൺ വി.ജോസഫ്,NN. വിനോദ് ,ഡി.ബി. അപ്പുക്കുട്ടൻ (വൈസ് ചെയർമാൻ) കെ.കെ. നീലകണ്ഠകുറുപ്പ് (ജനറൽ കൺവീനർ)എബി കുന്നേപ്പറമ്പിൽ, ജോർജ് കുര്യൻ, കെ.എ. ജാഫർ (ജോയിൻ്റ് കൺവീനർ)എന്നിവർ ഭാരവാഹികളായി 101 പേരുള്ള സ്വാഗതസംഘവും വിവിധ സബ്കമ്മിറ്റികളും തെരഞ്ഞെടുത്തു.
സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസ്ഥാന സമ്മേളനം കോട്ടയത്ത്സ്വാഗത സംഘം രൂപീകരിച്ചു.
