വള്ളിയൂർക്കാവ് കാവുകുന്ന് പുള്ളിൽ വിനോദിന്റെയും വിനീതയുടെയും മകൾ വൈഗവിനോദ് (16) ആണ് പാമ്പുകടിയേറ്റ് മരിച്ചത് .ആറാട്ടുതറ ഗവൺമെൻറ് ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് വൈഗ. നടന്നുപോകുമ്പോൾ പാമ്പ് കടിച്ചത് പെൺകുട്ടിയെ അറിഞ്ഞില്ല. ശാരീരിക അസ്വസ്ഥതയെ തുടർന്ന് മാനന്തവാടി ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വൈഗയെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വിഷബാധയേറ്റതായി കണ്ടെത്തിയത് .വിഷത്തിനുള്ള ചികിത്സ നൽകിയെങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.പാമ്പുകടിച്ച വിവരം കുട്ടിയോ വീട്ടുകാരെ അറിഞ്ഞിരുന്നില്ല എന്നാണ് പ്രാഥമിക വിവരം. ആശുപത്രിയിൽ എത്തിയപ്പോഴാണ് വൈകയുടെ കാലിൽ പാമ്പുകടിയേറ്റ് പാടുള്ളതായി കണ്ടത്. ഒരു സഹോദരിയുണ്ട് കൃഷ്ണപ്രിയ
പ്ലസ് വൺ വിദ്യാർഥി പാമ്പുകടിയേറ്റ് മരിച്ചു
