ജലോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു

ഓണംവാരാഘോഷത്തോടനുബന്ധിച്ച് ഡി റ്റി പി സിയും ,വെള്ളാർവാർഡ് ജനകീയ സമിതിയും സംയുക്തമായി കോവളം കനാൽ അറബി കടലുമായി സന്ധിക്കുന്ന പ്രകൃതി രമണീയമായ പൊഴിക്കരയിൽ പനത്തുറ കൊപ്ര പ്പുര മുതൽ പാച്ചല്ലൂർ കരിയിൽകടവ് വരെ സെപ്റ്റംബർ ആറിന് നടക്കുന്ന ജല ഘോഷയാത്രയ്ക്ക് സംഘാടക സമിതി രൂപീകരിച്ചു. വെള്ളാർ വാർഡ് കൗൺസിലർ പനത്തുറ പി ബൈജുഅദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.റ്റി.പി.സി സമിതി അംഗം വെങ്ങാനൂർ ബ്രൈറ്റ്, നഗരസഭാ കൗൺസിലർ എസ്.എം ബഷീർ ,എ.ജെ.സുക്കാർണോ, മുട്ടയ്ക്കാട് വേണുഗോപാൽ, ഡി.ജയകുമാർ, നഗരസഭ എച്ച് ഐ. അനുരൂപ്, വാഴമുട്ടം രാധാകൃഷ്ണൻ, എസ്. പ്രശാന്തൻ, എസ് ഉദയരാജ് തുടങ്ങിയവർ പ്രസംഗിച്ചു. പനത്തുറ പി. ബൈജു ചെയർമാനായും, എസ്. ഉദയരാജ് കൺവീനറായും കോ-ഓഡിനേറ്ററായി ഡി.ജയകുമാറും അടങ്ങുന്ന101 അംഗ സംഘാടക സമിതിയെ തിരഞ്ഞെടുത്തു. ജലഘോഷയാത്രയ്ക്ക് മുന്നോടിയായി കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാട സമിതി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *