.കൊച്ചി .ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യാൻ പോലീസ്. നടിക്കൊപ്പം മിഥുൻ ,അനീഷ് എന്നിവരും മറ്റൊരു പെൺ സുഹൃത്തും ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മിഥുനെയും അനീഷിനെയും എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു .ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ലക്ഷ്മി മേനോനും കാറിൽ ഉണ്ടായിരുന്നുന്നു എന്ന് മനസ്സിലായത് തുടർന്ന് ലക്ഷ്മി മേനോനെ പോലീസ് ചോദ്യം ചെയ്യുമെന്നാണ് വിവരം .എന്നാൽ ഇവർ ഒളിവിൽ ആണെന്നും സൂചനകളുണ്ട് .ഞായറാഴ്ച കൊച്ചിയിലെ ബാനർജി റോഡിലുള്ള ബാറിൽ വച്ചായിരുന്നു തർക്കവും കയ്യാങ്കളിയും ഉണ്ടായത് .ലക്ഷ്മി മേനോനും സുഹൃത്തുക്കളും ഒരു ഭാഗത്തും മറ്റൊരു സംഘം മറുഭാഗത്തുമായി ഉണ്ടായ തർക്കം പിന്നീട് റോഡിലേക്കും, പരാതിക്കാരന് സുഹൃത്തുക്കളും ബാറിൽ നിന്നു മടങ്ങിയതിന് പിന്നാലെ പ്രതികൾ ഇവരുടെ കാറിനെ പിന്തുടർന്നു രാത്രി 11:40 നോർത്ത് റെയിൽവേ പാലത്തിനു മുകളിൽ വച്ച് പ്രതികൾ കാർ തടഞ്ഞ് പരാതിക്കാരന് കാറിൽ നിന്ന് വലിച്ചെറിക്കി കൂട്ടിക്കൊണ്ടുപോയി എന്ന് പരാതിയിൽ പറയുന്നു. കാറിൽ വച്ച് മുഖത്തും ദേഹത്തും എല്ലാം മർദ്ദിച്ചും ഭീഷണിപ്പെടുത്തി എന്നും അലിയാർ സലീം എന്ന പരാതിക്കാരൻ പറയുന്നു. പിന്നീട് ആലുവ പറവൂർ കവലയിൽ ഇറക്കി വിടുകയായിരുന്നു.
ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യും
