വിഎച്ച്എസ്ഇ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ “രഹിതലഹരി” എന്ന പേരിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സദസ്സ് സംഘടിപ്പിച്ചു.സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ. എം. രാമൻകുട്ടി അധ്യക്ഷനായ പരിപാടിയിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ബേബി സുധ.റ്റി, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ.പി. രഘുത്തമൻ വിഎച്ച്എസ്ഇ സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. സജീന ജെ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി. ജയ. എം റ്റി. എന്നിവർ പ്രസംഗിച്ചു. സ്കൂളിന്റെ അഭിമാനമായ പൂർവ്വ വിദ്യാർത്ഥിയും കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ഇപ്പോഴത്തെ വിദ്യാർത്ഥികാര്യ ഡീനും ആയ ഡോ. ആശിഷ്. ആർ ബോധവത്കരണ സദസ്സ് നയിച്ചു. പുകയില ഉപയോഗത്തിനും മയക്കു മരുന്നിനും എതിരെ പോരാടാൻ എൻഎസ്എസ് വോളണ്ടിയേഴ്സ് പ്രതിജ്ഞ എടുത്തു.
ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, പകൽക്കുറി
