SFIO അന്വേഷണത്തിനെതിരായ CMRL ഹര്‍ജി പരിഗണിക്കുന്നത് ഇനി പുതിയ ബെഞ്ച്

Kerala Uncategorized

മാസപ്പടി കേസിൽ ഡല്‍ഹി ഹൈക്കോടതിയിലെ ഹർജി പരിഗണിക്കുന്നത് വൈകും. ഡല്‍ഹി ഹൈക്കോടതിയിലെ പുതിയ ബെഞ്ച് കേസിൽ വിധി പറയും. ഏത് ബെഞ്ച് പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. കേസ് പരിഗണിച്ചിരുന്ന ജഡ്ജി സ്ഥലമാറിയതിനെത്തുടര്‍ന്നാണ് പുതിയ ബെഞ്ചിന് വിടുന്നത്. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജിയിലാണ് വിധി വരാൻ വൈകുന്നത്.മാസപ്പടി കേസിൽ എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സിഎംആര്‍എല്‍ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. എക്സാലോജിക് – സിഎംആർഎൽ ദുരൂഹ ഇടപാടിൽ അന്വേഷണം പൂർത്തിയായെന്നും എസ്എഫ്ഐഒ ഡൽഹി ഹൈകോടതിയെ അറിയിച്ചിരുന്നു. ഡൽഹി ഹൈക്കോടതി 3 മാസം മുൻപാണ് ഒടുവിൽ കേസ് പരിഗണിച്ചത്.അന്വേഷണ റിപ്പോർട്ട് തയാറായെന്ന് എസ്എഫ്ഐഒ അറിയിച്ചിരുന്നു. സിഎംആർ എല്ലിൻ്റെ ഹർജി തള്ളണമെന്നും എസ്എഫ്ഐഒയുടെ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *