തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരുന്ന എമ്പുരാൻ തിയറ്ററിൽ എത്തിക്കഴിഞ്ഞു. വൻ ഹൈപ്പിലെത്തിയ ചിത്രം അതിനൊത്ത് ഉയർന്നുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങളിൽ നിന്നും വ്യക്തമാണ് . മോഹൻലാൽ തന്റെ ചിത്രം കാണാൻ തിയറ്ററിലെത്തിയത് കുടുംബ സമേതം ആയിരുന്നു. പ്രണവ് മോഹൻലാലും ഒപ്പമുണ്ടായിരുന്നുസൂപ്പർ പടമെന്നാണ് ആദ്യ ഷോ കഴിഞ്ഞിറങ്ങിയ പ്രണവ് മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘നല്ല പടം, എനിക്ക് ഭയങ്കര ഇഷ്ടമായി. ഒരു ഇംഗ്ലീഷ് സിനിമ പോലെ’യാണ് തോന്നിയെന്നായിരുന്നു സുചിത്ര മോഹൻലാൽ. ഇത് കേരളത്തിന്റെ ഉത്സവം എന്നായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെ പ്രതികരണം.
കേരളത്തിന്റെ അല്ല ദേശീയ ഉത്സവമായി പ്രഖ്യാപിച്ചു. എല്ലാ ആറ് വർഷത്തിൽ ഒരിക്കൽ ഈ ഉത്സവം ഇങ്ങനെ വന്നോണ്ടിരിക്കും. മൂന്നാം ഭാഗത്തിലും ഞാൻ ഉണ്ടാകും. പൃഥ്വിരാജും ലാലേട്ടനുമൊക്കെ വൻ പൊളിയല്ലേ. പൃഥ്വിരാജ് സംവിധായകനല്ല, പ്രത്യേകത തരം റോബോർട്ട് സെറ്റിംഗ്സ് ആണ്. എമ്പുരാന്റെ ഉത്സവം’, എന്നായിരുന്നു സുരാജ് വെഞ്ഞാറമൂട് മാധ്യമങ്ങളോട് പറഞ്ഞത്.
അതേസമയം, എമ്പുരാൻ ഇതിനകം 50 കോടി ക്ലബ്ബിലെത്തിയെന്നാണ് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ അറിയിച്ചത്. റിലീസിന് മുന്നോടിയായിരുന്നു ഇത്. ഈ കണക്ക് പ്രകാരം റിലീസ് ചെയ്ത് ആദ്യ ദിനം 50 കോടി ക്ലബ്ബിലെത്തുന്ന ആദ്യമായ ചിത്രമായിരിക്കും..