വൈക്കം: വൈക്കം സത്യാഗ്രഹ സമര ചരിത്രത്തിന്റെ ഭാഗമായ അന്തകാര തോടിന്റെ തീരത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിറ്റ് 50 ലക്ഷം രൂപ ചെലവില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച വൈക്കം വ്യാപാര ഭവന് കെട്ടിട സമുച്ചയം 21-ന് ഉദ്ഘാടനം ചെയ്യും.രാവിലെ 11.00-ന് നടക്കുന്ന സമ്മേളനം ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. ഓഫീസ് ഉദ്ഘാടനം സി.കെ. ആശ എം എല്‍ എ നടത്തും. ശിലാഫലകം അനാച്ഛാദനം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി നടത്തും. വൈക്കം യൂണിറ്റ് പ്രസിഡന്റ് പി. ശിവദാസ് അദ്ധ്യക്ഷത വഹിക്കും. ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എ.കെ.എന്‍. പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയര്‍പേഴ്സണ്‍ പ്രീത രാജേഷ്, വൈസ് ചെയര്മാന് പി.ടി. സുഭാഷ്, പ്രതിപക്ഷ നേതാവ് എസ്. ഹരിദാസന് നായര്‍, ഏകോപന സമിതി ജനറല്‍ സെക്രട്ടറി എം.ആര്. റെജി, ട്രഷറര്‍ പി.കെ. ജോണ്‍ എ്നനിവര്‍ വിവിധ ചടങ്ങുകള്‍ നടത്തും. തുടര്‍ന്ന് സ്നേഹ വിരുന്നും നടക്കും.
Related Posts
200 കോടി തട്ടിയ കൊള്ളക്കാരി; മധുര വനിതാ മേയർ രാജിവച്ചു, ഡിഎംകെ പ്രതിരോധത്തിൽ
ചെന്നൈ: 200 കോടിയിലേറെ രൂപയുടെ വസ്തു നികുതി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെത്തുടർന്ന് മധുര മേയറും ഡിഎംകെ വനിതാ നേതാവുമായ ഇന്ദ്രാണി പൊൻവസന്ത് രാജിവച്ചു. മധരു മേഖലയിലെ പ്രമുഖ…

അനാഥാലയത്തിലെ പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവം പ്രതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
കൊച്ചി : പത്തനംതിട്ടയിലെ സ്വകാര്യ അനാഥാലയത്തിലെ അന്തേവാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ കേസില്‍ പ്രതിയുടെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. ജൂലൈ 30 വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്.…

വാഹനങ്ങൾ വൃത്തിയാക്കി
വെച്ചൂർ: സാമൂഹ്യസേവന പ്രവർത്തനങ്ങളുടെ ഭാഗമായി കുടവെച്ചൂർ ഡി.വി.എച്ച്.എസ്.എസ്.യിലെ എൻ.എസ്.എസ്. യൂണിറ്റ് അംഗങ്ങൾ വൈക്കം കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ബസുകൾ കഴുകി വൃത്തിയാക്കി. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ…