തിരുവനന്തപുരം : ദേശീയ മലയാള വേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഈദുൽ ഫിത്ർ ഭക്ഷ്യകിറ്റ് വിതരണം കോർപ്പറേഷൻ കൗൺസിലർ എസ് പി ദീപക് നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ആർജെഡി ദേശീയ ജനറൽ സെക്രട്ടറിയും കെഡി ഒ ചെയർമാനുമായ ചെയർമാൻ നൗഷാദ് തോട്ടിൻകര മുഖ്യാതിഥിയായിരുന്നു. ട്രഷറർ എം. എസ്. ഗാലിഫ് സ്വാഗതവും, വനിതാ വിംഗ് പ്രസിഡന്റ് ശോഭാകുമാർ നന്ദിയും പറഞ്ഞു. പൂവച്ചൽ റഹീല, ഷൈൻ, രാജേഷ്, ലൈലാബീഗം, ബദറുനിസ,മൈന, അജ്മൽ, അശോകൻ തുടങ്ങിയവർ സംസാരിച്ചു.
ദേശീയ മലയാള വേദി ഈദ് കിറ്റ് വിതരണം
