ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തത്തിന്റെ വീഴ്ചകൾ നിരത്തി ഇന്റലിജൻസ്. സ്ഥലം അനുവദിച്ചതിൽ പൊലീസിന് വീഴ്ചയുണ്ടായെന്നും 10 മണിയോടെ തന്നെ ആളുകൾ തടിച്ചു കൂടിയിട്ടും മുൻകരുതൽ എടുത്തില്ലെന്നും ആണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അതേസമയം അടിയന്തര സാഹചര്യം നേരിടാൻ മുൻകരുതലുകൾ ഒന്നും ഉണ്ടായിരുന്നില്ല എന്നും പതിനായിരം പേർക്കാണ് അനുമതി തേടിയതെങ്കിലും ടിവികെ റാലികളുടെ സ്വഭാവം പരിഗണിച്ചുകൊണ്ട് ആവശ്യമായ മുൻകരുതലുകൾ ഏർപ്പെടുത്തുന്നതിൽ വീഴ്ച പറ്റിയതായും ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
കരൂർ ദുരന്തം; പൊലീസിന് വീഴ്ചയുണ്ടായി, ഇന്റലിജൻസ് റിപ്പോർട്ട്
