സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന ‘കാന്താര 2’ ട്രെയിലർ പുറത്ത്. മലയാളി താരം ജയറാം ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം ഒക്ടോബര്‍ 2-ന് വേള്‍ഡ് വൈഡ് ആയി കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളില്‍ ആരാധകര്‍ക്ക് മുന്നിലേക്ക് എത്തുമെന്ന് നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് അറിയിച്ചു.ചിത്രത്തിന്റെ മലയാളം ട്രെയ്‌ലര്‍ പൃഥ്വിരാജ് സുകുമാരൻ സോഷ്യൽ മീഡിയയിലൂടെ പുറത്തിറക്കി. ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്.
