കോട്ടയം:കടുത്തുരുത്തി അർബൻ സഹകരണ ബാങ്കിലെ കൂടിശ്ശിക നിവാരണത്തിന് നിയോഗിക്കപ്പെട്ട വനിതകൾ ഉൾപ്പടെയുള്ള ജീവനക്കാർക്കെതിരെ ഉണ്ടായ കയ്യേറ്റ ശ്രമത്തിൽ കേരള അർബൻ ബാങ്ക് സ്റ്റാഫ് അർഗനൈസേഷൻ ശക്തവായ പ്രതിഷേധം രേഖപ്പെടുത്തി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഹരീഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നപടികൾ എടുക്കണമെന്ന് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയും കുബ്സോ കടുത്തുരുത്തി യൂണിറ്റ് വർക്കിംഗ് പ്രസിഡന്റുമായ മനോജ് പഴയന്താനം ആവശ്യപ്പെട്ടു. ജീവനക്കാർക്കെതിരായി നടന്ന കയ്യേറ്റ ശ്രമത്തിൽ പ്രതിഷേധിച്ച് 10/11/2025 തിങ്കളാഴ്ച യൂണിയൻ കരിദിനം ആചരിക്കാൻ തീരുമാനിച്ചു. പെരുവ ശ്രീനിലയത്തിൽ വീട്ടിൽ ദീപക്കിൻ്റെ വായ്പ കുടിശ്ശികയുടെ വിവരങ്ങൾ സംസാരിക്കുന്നതിനിടയിലാണ് മദ്യലഹരിയിലായിരുന്ന ‘ടിയാനം സുഹൃത്തുക്കളും വനിതകൾ അടങ്ങിയ ബാങ്ക് ജീവനക്കാരെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ബാങ്ക് ജനറൽ മാനേജർ ജെയിംസ് തോമസ് AGM മിനി സുനിൽ,പ്രദീപ്‌കമാർ,ഇന്ദു ചന്ദ്രൻ, അജിത്ത് K അലക്സ്, സിജോ മാത്യു, ബിന്ദു K. R, റിജു രാജ് ജോയിസ് മാത്യു, രാജി പി സ്, ബിജു വർഗീസ്,സനിൽ ബാബു വി. കെ, ജിസ്‌റോസ് കുര്യൻ, ശ്രീനാഥ് രഘു, ശരത് ശശാങ്കൻ തുടങ്ങിയവർ സംസാരിച്ചു.
ബാങ്ക് ജീവനക്കാർക്കെതിരെ കൈയ്യേറ്റ ശ്രമം, KUBS0 യൂണിയൻ പ്രതിക്ഷേധിച്ചു
