അയർലൻഡിൽ മലയാളി മരിച്ച നിലയിൽ

അയർലൻഡിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി .കുടുംബവുമായി അയർലണ്ടിലെ കൗണ്ടി കോർക്കിലുള്ള ബാൻഡ്നിൽ താമസിച്ചുവന്നിരുന്ന കോഴിക്കോട് സ്വദേശി രഞ്ജു റോസ് കുര്യൻ (40)ആണ് മരിച്ചത് .അയർലണ്ടിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ കില്ലാറിന് കില്ലാറിനി നാഷണൽ പാർക്കിലാണ് മൃതദേഹം കണ്ടെത്തിയത് .പോലീസ് സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം. തുടർ നടപടികൾക്കായി കില്ലാറിനി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രഞ്ജുവിനെ രണ്ടുദിവസമായി കാണാനില്ലായിരുന്നു എന്ന് ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു എന്നാണ് വിവരം. നേഴ്സ്ആയി ജോലിചെയ്യുന്ന കോഴിക്കോട് സ്വദേശിനി ജാനറ്റ് ബേബി ജോസഫ് ആണ് ഭാര്യ. രണ്ടു മക്കൾ ഉണ്ട്. 2016 ന് ശേഷമാണ് ഇവർ കുടുംബമായി അയലൻഡിൽ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *