42 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തി 21കാരിയായ അമ്മ.അമ്മായിഅമ്മയുടെ കുത്തുവാക്കാണ് കാരണം.കന്യാകുമാരി ജില്ലയിലെ കരുങ്കലിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.കുഞ്ഞ് ജനിച്ച ശേഷം ഭർതൃമാതാവിന്റെ കുത്തുവാക്കും പോസ്റ്റ്പാർട്ടം ഡിപ്രഷനും മൂലമാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അമ്മായി അമ്മയോടും ഭർത്താവിനോടുമുള്ള ദേഷ്യമാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ കാരണമായതെന്നാണ് 21കാരിയുടെ മൊഴി നൽകിയിരിക്കുന്നത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് ചലനമറ്റ നിലയിൽ കുഞ്ഞിനെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ ഡോക്ടർമാർ കുട്ടിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ശേഷം അസ്വഭാവിക മരണത്തിന് കേസെടുത്ത് കുട്ടിയെ പോസ്റ്റ് മോർട്ടത്തിന് വിധേയമാക്കി. അപ്പോഴാണ് 42 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വായിലൂടെ ശ്വാസനാളിയിൽ ടിഷ്യൂ പേപ്പർ കുത്തി നിറച്ചതായി കണ്ടെത്തുന്നത്.
പിഞ്ചുകുഞ്ഞിൻ്റെ വായിൽ ടിഷ്യൂ പേപ്പർ കുത്തിനിറച്ച് കൊന്നു
