തിരുവനന്തപുരം : ഇന്ത്യയുടെ അടുത്ത സൗഹൃദ രാജ്യമായ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ 54 മത് ദേശീയ ദിനത്തിൽ അവരുമായുള്ള സുഹൃദ്ബന്ധം കൂടുതൽ ഉയരത്തിൽ ഊട്ടി ഉറപ്പിക്കൻ പ്രതിജ്ഞ പുതുക്കണമെന്ന് കേരള ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ എ റഷീദ് പ്രസ്താവിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാരും വിശിഷ്യാ മലയാളികളും ജോലി ചെയ്യുന്ന രാജ്യമാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് അടുത്തവർഷം മുതൽ ഈ ദിനം ഇന്ത്യയിൽ ആചരിക്കാനും കേരളത്തിൽ ആചരിക്കാനും നോർക്ക അടക്കമുള്ള ഏജൻസികൾക്ക് സർക്കാർ നിർദ്ദേശ നൽകണമെന്ന് റഷീദ് അഭിപ്രായപ്പെട്ടു. ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റർ തലസ്ഥാനത്ത് സംഘടിപ്പിച്ച ദേശീയ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അധ്യക്ഷത വഹിച്ചു. വിവിധ സംഘടന നേതാക്കളായ പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് നെല്ലനാട് ഷാജഹാൻ, ഇമാം കെ പി അഹമ്മദ് മൗലവി,മാനസ് നാടകവേദി സെക്രട്ടറി ബാബു ജോൺ ജോസഫ്, കേരള പ്രവാസി ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് മാഹിൻ, യോഗാചാര്യർ സുധീഷ് ആചാര്യ,സ്നേഹ സാന്ദ്ര ട്രസ്റ്റ് സെക്രട്ടറി ഷീജ സാന്ദ്ര,മുഹമ്മദ് റാഫി ഫോറം സെക്രട്ടറി സദാനന്ദൻ, മാപ്പിളകലാ അക്കാദമി സെക്രട്ടറി കുമാരി ഹസീന, എൻ എസ് സി സെക്രട്ടറി ആസിഫ് മുഹമ്മദ്, പാച്ചലൂർ ഷബീർ മൗലവി തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. കലാപ്രേമി ബഷീർ ബാബു സ്വാഗതവും മൈത്രി സെക്രട്ടറി അശ്വതി കമാലുദ്ദീൻ നന്ദിയും പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക വൈസ് ചെയർമാൻ പത്മശ്രീ എം എ യൂസഫലി നോർക്ക സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർ ഡോക്ടർ ബി രവി പിള്ള തുടങ്ങിയവർ അയച്ച ആശംസ സന്ദേശങ്ങൾ ചടങ്ങിൽ വായിക്കുകയുണ്ടായി.
Related Posts
വെള്ളൂർ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
വെള്ളൂർ ഗ്രാമപഞ്ചായത്തിലെ 17 യുഡിഎഫ് സ്ഥാനാർത്ഥികളും നോമിനേഷൻ നൽകിയതിനെ തുടർന്ന് വെള്ളൂർ മണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ വെള്ളൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തി.കഴിഞ്ഞ പത്ത്…
അറബ്-ഇസ്ലാമിക് ഉച്ചകോടി ഇസ്രായേൽ ആക്രണത്തിന് എതിരായ പ്രമേയം അംഗീകരിച്ചു.ദോഹ: അറബ്-ഇസ്ലാമിക് ഉച്ചകോടി ഇസ്രായേൽ ആക്രണത്തിന് എതിരായ പ്രമേയം അംഗീകരിച്ചു.ഗസ്സയിൽ തുടരുന്ന ആക്രമണത്തിലൂടെ ഉന്മൂലനമാണ് ഇസ്രായേൽ ലക്ഷ്യംവെക്കുന്നതെന്ന് ഖത്തർ…
മണർകാട് സെന്റ് മേരീസ് പള്ളി എട്ടുനോമ്പ്പെരുന്നാൾ
മണർകാട് സെന്റ് മേരീസ് പള്ളി എട്ടുനോമ്പ്പെരുന്നാൾ: വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും- മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ക്രമീകരണങ്ങൾ വിലയിരുത്തികോട്ടയം: തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ…
