ഡൽഹി: ഇന്ത്യയിൽ നിന്ന് ആദ്യമായി ഗ്രീസിലേയ്ക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പ്രഖ്യാപിച്ച് വിമാനക്കമ്പനിയായ ഇൻഡിഗോ. അടുത്ത വര്‍ഷം ജനുവരി മുതൽ ഇന്ത്യയിൽ നിന്ന് ഗ്രീസിലേയ്ക്ക് നേരിട്ട് വിമാന സര്‍വീസ് നടത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിച്ചിട്ടുള്ളത്.എയര്‍ ബസ് എ321 എക്സ് എൽ ആര്‍ എന്ന പുതിയ വിമാനമാണ് ഇതിനായി ഉപയോഗിക്കുക. ഈ സാമ്പത്തിക വര്‍ഷം 10 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് വിമാന സര്‍വീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിൽ നിന്ന് ആദ്യമായി ഗ്രീസിലേയ്ക്ക് നേരിട്ടുള്ള വിമാന സര്‍വീസ് പ്രഖ്യാപിച്ച് ഇൻഡിഗോ
