ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുല്‍ഖർ സല്‍മാന്‍ നായകനാകുന്ന ‘ഐ ആം ഗെയിം’. ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ദുല്‍ഖർ സല്‍മാന്‍ വെള്ളിത്തിരയില്‍ എത്തിയിട്ട് 14 വര്‍ഷം തികയുന്ന വേളയിലാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തു വിട്ടത്.നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം, വേഫെറർ ഫിലിംസിന്‍റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌തു എന്നിവർ ചേര്‍ന്നാണ് തിരക്കഥ. ചിത്രത്തിന്റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ഈ വര്‍ഷം ഓണം റിലീസായി ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.
ദുല്‍ഖർ സല്‍മാന്‍ നായകനാകുന്ന ‘ഐ ആം ഗെയിം’ എന്ന ചിത്രത്തിന്റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
