ഷിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും. കുളുവിലെ ലാഗ് താഴ്വരയിലാണ് മേഘവിസ്ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം ഉണ്ടായിരിക്കുന്നത്. നിരവധി കടകൾക്കും കൃഷിയിടങ്ങൾക്കും നാശം സംഭവിച്ചു. തുടർച്ചയായ മേഘവിസ്ഫോടനങ്ങളും വെള്ളപ്പൊക്കവും കാരണം വലിയ പ്രതിസന്ധിയാണ് ഹിമാചൽ പ്രദേശിൽ ഉണ്ടായിരിക്കുന്നത്. മേഘവിസ്ഫോടനത്തിന് പിന്നാലെ റോഡുകൾ തകരുകയും പാലങ്ങൾ ഒലിച്ചുപോകുകയും വൈദ്യുതി ലൈനുകൾ തകർന്നു വീഴുകയും ചെയ്തതോടെ ജനജീവിതം ദുസ്സഹമായി മാറിയിരിക്കുകയാണ്.
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും
