ഗുരുവായൂർ : ഗുരുവായൂർ നഗരസഭയെയും, ഗുരുവായൂർ ദേവസ്വതെയും ഇകഴ്ത്തി കാണിക്കുന്ന രീതിയിലുള്ള ബിജെപിയുടെയും, കോൺഗ്രസിന്റെയും നിലപാടുകൾ അങ്ങേയറ്റം അപലപനീയമാണ്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ഇത്തരം രാഷ്ട്രീയ നാടകങ്ങൾ ബിജെപിയും കോൺഗ്രസും അവസാനിപ്പിക്കേണ്ടതാണ്. കേരളത്തിലെ മികച്ച മുനിസിപ്പാലിറ്റികളിൽ ഒന്നായ ഗുരുവായൂർ മുനിസിപ്പാലിറ്റിയെ ഇകഴ്ത്തി കാണിക്കുന്ന നിലപാട് തികച്ചും പ്രതിഷേധാർഹം ആണെന്നും, ആർ ജെ ഡി തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗം അശ്വിൻ ഗുരുവായൂർ അഭിപ്രായപ്പെട്ടു..
ഗുരുവായൂരിലെ ബിജെപിയും, കോൺഗ്രസും നടത്തുന്നത് രാഷ്ട്രീയ നാടകം-അശ്വിൻഗുരുവായൂർ
