​ഗൾഫ് മേഖലയിൽ യുദ്ധഭീതി: വ്യോമപാത അടച്ച് കുവൈറ്റ്

കുവൈറ്റ് സിറ്റി: മേഖലയിലെ നിലവിലെ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ച് കുവൈറ്റ് തങ്ങളുടെ വ്യോമപാത എല്ലാ വിമാനങ്ങൾക്കുമായി താൽക്കാലികമായി അടച്ചതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. യാത്രക്കാരുടെയും വിമാനക്കമ്പനികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം.കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെയും യാത്രക്കാരെയും ബാധിച്ചേക്കാവുന്ന ഏതൊരു അപകടസാധ്യതയും ഒഴിവാക്കാനാണ് ഈ നീക്കമെന്ന് അതോറിറ്റി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *