മദീന(സൗദി): മദീനയ്ക്ക് സമീപം കഴിഞ്ഞ ദിവസം വൈകീട്ട് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. അപകടത്തിൽ മരിച്ച മലപ്പുറം നടുവത്ത് കളത്തിൽ ജലീലിന്റെ മകൾ ഹാദിയ ഫാത്തിമ(9) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നേരത്തെ ജലീലിൻ്റെ ഭാര്യ ഭാര്യ തസ്ന തോടേങ്ങൽ (40), മകൻ ആദിൽ (13) മാതാവ് മൈമൂനത്ത് കാക്കേങ്ങൽ എന്നിവർ മരിച്ചിരുന്നു. നാലു പേരുടെയും മൃതദേഹം ബുധനാഴ്ച്ച രാവിലെയാണ് മദീനയിലെ ജന്നത്തുൽ ബഖീഇൽ മറവു ചെയ്‌തത്. ഇവരുടെ ഖബറടക്കത്തിന് പിന്നാലെയാണ് അബ്ദുൽ ജലീലിൻ്റെ മകൾ ഹാദിയയും മരണത്തിന് കീഴടങ്ങിയത്.ജിദ്ദയിലെ അസ്‌കാൻ (കൂട്ട ബിൽഡിങ്ങിൽ) താമസിക്കുന്ന ജലീലും കുടുംബവും അബഹയിൽ പോയി മടങ്ങിവരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുടുംബം സഞ്ചരിച്ച ജിഎംസി വാഹനം തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
മദീന വാഹനാപകടം; മരണം അഞ്ചായി
