മദീന-ജിദ്ദ ഹൈവേയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ നാല് പേർ മരിച്ചു

ജിദ്ദ: മദീന-ജിദ്ദ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. മലപ്പുറം വെള്ളില സ്വദേശി നടുവത്ത് കളത്തിൽ ജലീൽ (52), ഭാര്യ തസ്ന തോടേങ്ങൽ (40),ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ, നടുവത്ത് കളത്തിൽ ആദിൽ (13) എന്നിവരാണ് മരിച്ചത്. ദമ്പതികളടക്കം ഏഴുപേരാണ് അപകടത്തിൽ പെട്ടത്. 3 മക്കൾ, ആൺ കുട്ടിയും രണ്ട് പെൺകുട്ടികളും, 2 ഹോസ്പിറ്റലുകളിലായി ചികിത്സയിലാണ്. ഇതിൽ ഒരാൾക്ക് നല്ല പരിക്കുണ്ട്.ജിദ്ദയിൽ താമസക്കാരനായ ജലീൽ കമ്പനിയുടെ ജോലി ആവശ്യാർഥം 800 കി.മീ അകലെയുള്ള ഹാഇലിൽ പോയി മദീന വഴി മടങ്ങുകയായിരുന്നു. മദീന കഴിഞ്ഞ് വാദി ഫർഹ പ്രദേശത്തിനടുത്തുള്ള അൽ യുത്മ എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. രാത്രി പത്തരയോടെ ഇവർ സഞ്ചരിച്ച ജിഎംസി യുകോൺ കാർ, പുല്ല് കൊണ്ടുപോകുന്ന ട്രക്കിന് പിറകിൽ ഇടിക്കുകയായിരുന്നു. വാഹനത്തിൽ 7 പേരാണ് ഉണ്ടായിരുന്നത്. ജലീൽ, ജലീലിന്റെ ഉമ്മ, ഭാര്യ, മകൻ, മൂന്ന് പെൺമക്കൾ. ഏഴ് മക്കളുള്ള ഇദ്ദേഹത്തിന്റെ മറ്റു മൂന്ന് മക്കൾ നാട്ടിലാണ്.

Leave a Reply

Your email address will not be published. Required fields are marked *