മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള ഫി​ഫ വ​ള​ന്റി​യ​ർ അ​വാ​ർഡിന് ​​ അർഹനായി മ​ല​യാ​ളി സി​ദ്ദീ​ഖ് ന​മ്പി​ടി

ദോ​ഹ: ​ഖ​ത്ത​റി​ലെ മി​ക​ച്ച വ​ള​ന്റി​യ​ർ സേ​വ​ന​ത്തി​നു​ള്ള ഫി​ഫ അ​വാ​ർ​ഡി​ൽ മ​ല​യാ​ളി​കൾക്ക് അ​ഭി​മാ​ന​മാ​യി കാ​സ​ർ​കോ​ടു​കാ​ര​ൻ സി​ദ്ദീ​ഖ് ന​മ്പി​ടി. കഴിഞ്ഞ ദിവസം ലു​സൈ​ൽ ഫാ​ൻ​സോ​ണി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ലാ​ണ് അ​ണ്ട​ർ 17 വേ​ൾ​ഡ് ക​പ്പ് വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച സേ​വ​ന​ത്തി​നു​ള്ള അ​വാ​ർ​ഡ് സി​ദ്ദീ​ഖ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ഫി​ഫ അ​ണ്ട​ർ 17 വേ​ൾ​ഡ് ക​പ്പ്, അ​റ​ബ് ക​പ്പ്, ഇ​ന്റ​ർ കോ​ണ്ടി​നെ​ന്റ​ൽ ക​പ്പ് എ​ന്നീ മൂ​ന്ന് അ​ന്താ​രാ​ഷ്ട്ര ടൂ​ർ​ണ​മെ​ന്റു​ക​ൾ​ക്കാ​യി ഫി​ഫ നേ​ര​ത്തേ വ​ള​ന്റി​യ​ർ അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രു​ന്നു. 25,000 അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന് 3500ഓ​ളം വ​ള​ന്റി​യ​ർ​മാ​രാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​തി​ലെ ഓ​രോ വി​ഭാ​ഗ​ത്തി​ലും ഓ​രോ സ്റ്റേ​ഡി​യ​ത്തി​ലെ​യും മി​ക​ച്ച വ​ള​ന്റി​യ​ർ​മാ​രെ​യാ​ണ് ലു​സൈ​ൽ ഫാ​ൻ​സോ​ണി​ൽ ന​ട​ന്ന വി​ജ​യാ​ഘോ​ഷ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ച​ത്. അ​വാ​ർ​ഡ് അ​ർ​ഹ​രി​ലെ ഏ​ക ഇ​ന്ത്യ​ക്കാ​ര​നും സി​ദ്ദീ​ഖ് ആ​ണ്. ലൊ​ക്ക​ൽ ഓ​ർ​ഗ​നൈ​സി​ങ് ക​മ്മി​റ്റി സി.​ഇ.​ഒ ജാ​സിം അ​ൽ ജാ​സിം, അ​ഡ്മി​നി​സ്ട്രേ​റ്റി​വ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഹ​യ മു​ഹ​മ്മ​ദ് അ​ൽ ന​ഈ​മി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *