ദോഹ : ഫിഫ അറബ് കപ്പിലെ ആദ്യ റൌണ്ട് മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ അട്ടിമറിച്ച് ഫലസ്തീന് ജയം. ഇഞ്ചുറി ടൈമിൽ ഖത്തർ താരം അൽ ബ്രേക്കിന്റെ സെൽഫ് ഗോളാണ് ഫലസ്തീന് (1-0) വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ അധിക സമയത്തിൽ 95ആം മിനിറ്റിലാണ് ഫലസ്തീന്റെ വിജയഗോൾ നേട്ടം.മറ്റൊരു മത്സരത്തിൽ കരുത്തരായ ടുണീഷ്യയെ എതിരല്ലാത്ത ഒരു ഗോളിന് സിറിയ തോൽപിച്ചു.
ഫിഫ അറബ് കപ്പിൽ ഖത്തറിനെതിരെ ഫലസ്തീന് ജയം
