ദോഹ: കണ്ണൂർ പാപ്പിനിശ്ശേരി മാട്ടൂൽ ജസിന്ത ചാൽ സൈൻ മസ്ജിദിന് സമീപം താമസിക്കുന്ന അബ്ദുല്‍ ഹക്കീം ചെരിച്ചിയുടെയും ജുവൈരിയയുടെയും മകന്‍ പാലക്കോടൻ ജസീം (32 വയസ്സ്) ഖത്തറിൽ നിര്യാതനായി. സ്ട്രോക്ക് വന്നതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കണ്ണൂർ മാട്ടൂൽ സ്വദേശിയായ യുവാവ് ഖത്തറിൽ നിര്യാതനായി
