ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60 ) ആണ് മരണപ്പെട്ടത്. രാവിലെ 10 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ന്യൂ ഹോപിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലിക്ക് പോയ സമയത്ത് കാട്ടാന ആക്രമിക്കുകയായിരുന്നു. മറ്റൊരാളും ഒപ്പമുണ്ടായിരുന്നു. ഇയാൾ ഓടി രക്ഷപ്പെട്ടു.കൊല്ലപ്പെട്ട മണിയുടെ കുടുംബം പാലക്കാട് ഷൊർണൂരിൽ നിന്ന് ഗൂഡല്ലൂരിലേക്ക് കുടിയേറി പാർത്ത കുടുംബമാണ്.
ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം
