സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധനവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 91,960 രൂപയാണ് വില. ഒരു ഗ്രാം ലഭിക്കണമെങ്കില്‍ 11,495 രൂപയും നല്‍കണം. ഒക്ടോബര്‍ 11 ശനിയാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 11,465 രൂപയും ഒരു പവന് 91,720 രൂപയുമായിരുന്നു വില. ഇന്ന് 240 രൂപയാണ് ഒരു പവന് വര്‍ധിചിരിക്കുന്നത്. 30 രൂപ ഗ്രാമിനും വര്‍ധിച്ചു.വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് സ്വർണവില ഇടിയാൻ ആണ് സാധ്യത. ഒരുലക്ഷം വരും ദിവസങ്ങളിൽ തൊടുമെങ്കിലും അത് പിന്നീട് കുറയും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു
