കൊച്ചി: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഇന്നലെ സ്വര്‍ണവില കൂടിയെങ്കിലും ഇന്ന് വീണ്ടും വില തിരിച്ചിറങ്ങിയിരിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95,400 രൂപയായി. ഗ്രാമിന് 30 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ 11925 രൂപയാണ് ഗ്രാമിന് നല്‍കേണ്ടി വരിക.
സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവിലയില്‍ ഇടിവ്
