പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ഒഴിവാക്കിയ നാലാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

മുംബൈ: കുത്തിവെപ്പിനോടുള്ള പേടിയെത്തുടര്‍ന്ന് പ്രതിരോധ വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ച ഒന്‍പത് വയസ്സുകാരി പേവിഷബാധയെറ്റ് മരിച്ചു. മുംബൈയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കാശിഷ് സാഹ്നിയാണ് മരിച്ചത്. ആറ് മാസം മുന്‍പ് തെരുവുനായയുടെ മാന്തലേറ്റ കുട്ടി കുത്തിവെപ്പ് എടുക്കാത്തതിനെത്തുടര്‍ന്ന് രോഗം ബാധിച്ചാണ് മരണത്തിന് കീഴടങ്ങിയത്. മുത്തച്ഛനോടൊപ്പം നടന്നുപോകുമ്പോഴാണ് കാശിഷിനെ തെരുവുനായ മാന്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇഞ്ചക്ഷന്‍ എടുക്കാന്‍ കുട്ടി വിസമ്മതിച്ചു.ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മുറിവ് ഉണങ്ങിയതോടെ കുട്ടിക്ക് കുഴപ്പമില്ലെന്ന് കരുതി വീട്ടുകാര്‍ കുത്തിവെപ്പ് പൂര്‍ത്തിയാക്കാന്‍ നിര്‍ബന്ധിച്ചില്ല.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടിയുടെ ആരോഗ്യം പെട്ടെന്ന് മോശമായി. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിയാത്ത അവസ്ഥയിലായി. കണ്ണുകള്‍ ചുവന്ന നിറത്തിലായി. നില ഗുരുതരമായതോടെ കുട്ടിയെ കസ്തൂര്‍ബ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *