പറവൂർ: കെ എസ് ടി എ സംസ്ഥാന സമിതി അംഗംകെ ജെ ഷൈൻ ടീച്ചർക്ക് എതിരായി സൈബർ ഇടങ്ങളിൽ അസ്ലീല അധിക്ഷേപം നടത്തുന്ന ഒളിപോരാളികൾക്കെതിരെ എഫ് എസ് ഇ ടി ഒ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകരും ജീവനക്കാരും പറവൂരിൽ പ്രകടനവും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.പൊതു രംഗത്തും സേവന മേഖലയിലും സംഘടന പ്രവർത്തന രംഗത്തും പതിറ്റാണ്ടുകൾ നീണ്ട തെളിമയാർന്ന പ്രവർത്തന പാരമ്പര്യമുള്ള ഷൈൻ ടീച്ചറെ, നിഗൂഢ ലക്ഷ്യം മുൻനിർത്തി ആക്രമിക്കുവാനുള്ള നെറികെട്ട ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കാൻ സമൂഹമനസാക്ഷി ഉയരണമെന്ന് പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള എൻ. ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. കെ. സുനിൽകുമാർ പ്രസംഗിച്ചു.എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡൻറ് ഡാൽമിയ തങ്കപ്പൻ അധ്യക്ഷത വഹിച്ച സംഗമത്തെ അഭിവാദ്യം ചെയ്തുകൊണ്ട് കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഏലിയാസ് മാത്യു, എ.കെ. പി. സി. ടി. എ. ജില്ലാ സെക്രട്ടറി എം.ജി. സനിൽകുമാർ, എഫ്.എസ്. ഇ. ടി. ഒ. ജില്ലാ സെക്രട്ടറി ഡി. പി. ദിപിൻ, ട്രഷറർ ഡോ.സി. ആർ. സോമൻ എന്നിവർ പ്രസംഗിച്ചു. നേതാക്കളായ പി. എം. ഷൈനി, ജി. ആനന്ദ് കുമാർ, ടി. വി. സിസിജിൻ, എ.എൻ. അശോകൻ, വി.ബി. വിനോദ് കുമാർ, കെ. അജിത തുടങ്ങിയവർ നേതൃത്വം നൽകി
ഷൈൻ ടീച്ചർ ക്കെതിരായ സൈബർ അധിക്ഷേപം എഫ് എസ് ഇ ടി ഒ പ്രതിഷേധ സംഗമം നടത്തി
