ബെംഗളൂരു: കർണാടകയിലെ ബാഗൽകോട്ടിൽ വീടിന് തീപിടിച്ച് 7 പേർക്ക് പരിക്ക്. ബാഗൽകോട്ടിലെ ഗഡ്ഡങ്കരി ക്രോസ്സിൽ വീടിൻ്റെ രണ്ടാം നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കത്തിച്ചുവച്ച വിളക്കിൽ നിന്നാണ് തീ പടർന്നത്.അപകടത്തിൽ വീട് പൂർണമായും കത്തി നശിച്ചു എന്നാണ് ലഭ്യമാകുന്ന വിവരം.ഒന്നാം നിലയിൽ രാജേന്ദ്ര ഷെട്ടിയെന്ന വ്യക്തിയും കുടുംബവും മറ്റൊരു കുടുംബവും താമസിച്ചിരുന്നു. രാജേന്ദ്ര ഷെട്ടി കുഴൽക്കിണർ പണിക്കാരനാണ്. ഇദ്ദേഹം ജോലിക്ക് ഉപയോഗിക്കുന്ന എണ്ണയും ഗ്രീസും വീടിന് മുന്നിൽ വീണ് കിടപ്പുണ്ടായിരുന്നു. വീടിന് മുന്നിലെ വിളക്കിൽ നിന്ന് ഇതിലേക്ക് തീജ്വാല പടർന്നതാണ് അപകടകാരണം.
Related Posts

ഗാന്ധി തൊപ്പിയും കറുത്ത വസ്ത്രവും അണിഞ്ഞ് മഹാത്മജിയെ അനുസ്മരിച്ച് സ്മൃതി സംഗമം സംഘടിപ്പിച്ചു.
കോഴിക്കോട് : ട്രയാങ്കിൾ സാംസ്ക്കാരിക പ്രവർത്തകരും മറ്റ് സന്നദ്ധ സംഘടനകളുടെ ഭാരവാഹികളും റാലിയിൽ അണിനിരന്നത്. ഗാന്ധിയൻ ആദർശങ്ങളെ മറന്ന രാഷ്ട്രീയ നേതൃത്വങ്ങളോടുള്ള പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം…

നേമംനിയോജകമണ്ഡലം UDF കമ്മറ്റി ഡിസിസി ഓഫീസിൽ വെച്ച് (ഇന്ന് വൈകുന്നേരം 4 മണിക്ക) ചെയർമാൻ കമ്പറ നാരായണന്റെ ആദ്യക്ഷതയിൽ കുടിയ യോഗം ജില്ലാ UDF ചെയർമാൻ അഡ്വ…

നടി ഹുമ ഖുറേഷിയുടെബന്ധു ഡൽഹിയിൽ കൊല്ലപ്പെട്ടു; രണ്ട് പ്രതികൾ അറസ്റ്റിൽ
ബോളിവുഡ് നടി ഹുമ ഖുറേഷിയുടെ ബന്ധു. ആസിഫ് ഖുറേഷി കൊല്ലപ്പെട്ടു. ജംഗ്പുര പ്രദേശത്ത് പാർക്കിംഗ് തർക്കത്തെചൊല്ലി അയൽക്കാരൻ ആക്രമിക്കുകയായിരുന്നു. രാത്രി 11 മണിയോടെയാണ് സംഭവം. വീടിന്റെ പ്രധാന…