വൈറ്റില :വൈറ്റില മെട്രോ സ്റ്റേഷനും ബസ് സ്റ്റേഷനും ഇടയിലുള്ള സ്ഥലത്ത് തീപിടുത്തം .സാമൂഹ്യവിരുദ്ധർ ആരോ തീയിട്ടതവാം എന്നാണ് പ്രാഥമിക നിഗമനം.ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.ക്രിസ്മസ് കാലമായതിനാൽ ബസ് സ്റ്റേഷനിലും മെട്രോ സ്റ്റേഷനിലും വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടയിലുള്ള സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്.ഫയർഫോഴ്സ് എത്താൻ താമസിച്ചിരുന്നെങ്കിൽ ഇത് വലിയ ദുരന്തത്തിൽ കലാശിക്കുമായിരുന്നു.തീപിടുത്തം ഉണ്ടായതിന്റെ കാരണം എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് സമീപത്തുള്ള കച്ചവടക്കാരും യാത്രക്കാരും ആവശ്യപ്പെട്ടു.അതോടൊപ്പം വൈറ്റില ഹബിൽ കാടു പിടിച്ചു കിടക്കുന്ന സ്ഥലം വെട്ടിത്തെളിച്ച് സുരക്ഷിത മേഖലയാക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.
വൈറ്റില ഹബിനോടനുബന്ധിച്ചുള്ള സ്ഥലത്ത് തീപിടുത്തം
