ഫിഫ ലോകകപ്പ്; യോഗ്യതാ മത്സരത്തിൽ ജർമ്മനിക്കും ഫ്രാൻസിനും തകർപ്പൻ ജയം

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ മുൻ ചാമ്പ്യൻമാരായ ജർമ്മനിക്കും ഫ്രാൻസിനും തകർപ്പൻ ജയം. ജർമ്മനി സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ലക്‌സംബർഗിനെ 4-0 ത്തിന് കീഴടക്കി. പെനാൽറ്റിയിൽ നിന്ന് ഉൾപ്പെടെ ഇരട്ട ഗോളുമായി തിളങ്ങിയ നായകൻ ജോഷ്വാ കിമ്മച്ചാണ് ജർമ്മനിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. ഗ്‌നാ ബ്രിയും റൗമും ഓരോ ഗോൾ വീതം നേടി.20-ാം മിനിട്ടിൽ ഡിർക് കാൾസൺ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ തുടർന്ന് പത്ത് പേരുമായി കളിക്കേണ്ടി വന്നതും ലക്‌സംബർഗിന് തിരിച്ചടിയായി. ബോക്‌സിനുള്ളിൽ വച്ച് ഹാൻഡ് ആയതിനെ തുടർന്നാണ് റഫറികൾ കാൾസണ് നേരിട്ട് ചുവപ്പ് കാർഡ് നൽകിയത്. ഇതിന് കിട്ടിയ പെനാൽറ്റിയാണ് കിളിച്ച് ഗോളാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *