പീരുമേട് :സുതാര്യവും സുഗമവുമായ തിരഞ്ഞെടുപ്പിന് ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അറിയിച്ചു. പരസ്യപ്രചാരണം ഇന്ന വൈകിട്ട് 6 ന് സമാപിക്കും. മറ്റന്നാള്‍ നിശബ്ദപ്രചാരണമാണ്. 9ന് രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് പോളിംഗ്. ജില്ലയിലെ എല്ലാ സമ്മതിദായകരും തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 805427 ആണ്. പുരുഷന്മാര്:397586, സ്ത്രീകള്‍:407833, ട്രാന്‍സ്ജെന്‍ഡര്‍:08തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 6460 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 1614 പ്രിസൈഡിംഗ് ഓഫീസര്‍മാര്‍,1614 ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍,3232 സെക്കന്‍ഡ്/തേര്‍ഡ് ഓഫീസര്‍മാര്‍ എന്നിങ്ങനെയാണ് നിയമനം. പോളിംഗ് ഉദ്യോഗസ്ഥരുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമായി ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും വിതരണകേന്ദ്രങ്ങളിലേക്ക് ചൊവ്വാഴ്ച 35 കെ. എസ്. ആര്.ടി.സി ബസുകള്‍ സ്പെഷ്യല്‍ സര്‍വീസ് നടത്തും. ജില്ലയില്‍ ആകെ 1076 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇവയുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ നിയന്ത്രിക്കുന്ന 38 ബൂത്തുകളും,14 മോഡല്‍ പോളിംഗ് സ്റ്റേഷനുകളും ജില്ലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളും ഭിന്നശേഷി സൗഹൃദമാണ്.
Related Posts
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും എന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. ഇന്ന് 14 ജില്ലകളിലും മഴ…
കഥ പറയാൻ ചെന്നു; ഒടുവിൽ പ്രേംനസീറിൽനിന്ന് 1000 രൂപ അഡ്വാൻസും വാങ്ങി രണ്ടു ചെറുപ്പക്കാർ
!ജോൺ ഏബ്രഹാം ഒരിക്കൽ പ്രേംനസീറിന്റെ വീട്ടിൽ പോയി. അദ്ദേഹത്തോടൊപ്പം സംവിധായകൻ പവിത്രനുമുണ്ട്. രണ്ടുപേർക്കും പൈസയ്ക്ക് ബുദ്ധിമുട്ടായപ്പോഴാണ് നസീറിന്റെ വീട്ടിൽ പോകാൻ തീരുമാനിച്ചത്. വരാന്തയിൽ പേരക്കിടാങ്ങൾക്കു കളിക്കാനുള്ള രണ്ട്…
യു.ഡി.എഫ് സ്ഥാനാർത്ഥി കെ ബിനിമോൻ തിങ്കളാഴ്ച നാമനിർദ്ദേശപത്രിക സമർപ്പിക്കും
ഐക്യ ജനാധിപത്യ മുന്നണി വൈക്കം നിയോജക മണ്ഡലം സ്ഥാനാർഥി കെ ബിനിമോൻ തിങ്കളാഴ്ച രാവിലെ 10ന് വൈക്കം താലൂക്ക് ഓഫീസിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മൂന്ന് സെറ്റ്…
