ഈജിപ്തിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഖത്തർ അമീരി ദിവാൻ ഉദ്യോഗസ്ഥർ മരിച്ചു

ദോഹ: ഈജിപ്തിലെ ഷാം അൽ ഷെയ്ഖ് നഗരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഖത്തർ അമീരി ദിവാനിലെ മൂന്ന് ഉദ്യോഗസ്ഥർ മരണപ്പെട്ടു..അമീരി ദിവാനിലെ ഉദ്യോഗസ്ഥരായ സഊദ് ബിൻ ഥാമിർ അൽഥാനി, അബ്ദുല്ല ഗാനിം അൽ ഖയാറീൻ, ഹസൻ ജാബിർ അൽ ജാബിർ എന്നിവരാണ് മരിച്ചത്. അബ്ദുള്ള ഇസ്സ അൽ കുവാരി. മുഹമ്മദ് അബ്ദുൽ അസീസ് അൽ ബുഐനൈൻ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ശറമുശൈഖിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ വെച്ച് ഇവരുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. മരിച്ചവരെയും പരിക്കേറ്റവരെയും ഖത്തരി വിമാനത്തിൽ ദോഹയിലേക്ക് കൊണ്ടുപോകുമെന്നും പരിക്കേറ്റ രണ്ട് പേർക്കും നിലവിൽ ഷാം എൽ ഷെയ്ഖ് ഇന്റർനാഷണൽ ആശുപത്രിയിൽ ആവശ്യമായ വൈദ്യസഹായം ലഭിക്കുന്നുണ്ട് എന്നും ഈജിപ്തിലെ ഖത്തർ എംബസി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.അപകടത്തിൽ കൈറോയിലെ ഖത്തർ എംബസി അനുശോചനം അറിയിച്ചു. അമീരി ദിവാൻ ഉദ്യോഗസ്ഥരുടെ മരണത്തിൽ യുഎഇ, സൗദി, ജോർദാൻ രാഷ്ട്രങ്ങൾ ഖത്തറിനെ അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *