ചാലക്കുടി:തദ്ദേശ തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയരുമ്പോൾ ചാലക്കുടിയിൽ ബി ജെ പി നേതാക്കൾ കോൺഗ്രസിലേക്ക് ചേക്കേറുകയാണ്. ചാലക്കുടി നഗരസഭ പോട്ട വാർഡ് 35 പ്രസിഡന്റ് പ്രദീപ് പറമ്പിക്കാട്ടിൽ അടക്കം ഏതാനും നേതാക്കളാണ് എം.എൽ എ സനീഷ് കുമാർ ജോസഫിന്റെ സാന്നിധ്യത്തിൽകോൺഗ്രസിൽ ചേർന്നത്. ഇത് സംബന്ധിച്ച് നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.ഒ. പൈലപ്പൻ, യുഡിഎഫ് ചെയർമാൻ അസ്വ.സി ജി ബാലചന്ദ്രൻ, കൺവീനർ ഒ എസ് ചന്ദ്രൻ, നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ, എബി ജോർജ് മണ്ഡലം പ്രസിഡന്റ് ജോണി പുല്ലൻ,കെ.വി. പോൾ, കെ.ജയിംസ് പോൾ,പി.വി. വേണു തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
ചാലക്കുടിയിൽ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് കൂറൂമാറ്റം
