കൊച്ചി : വൈകിയെത്തിയ അഞ്ചാം ക്ലാസുകാരനെ സ്കൂളിലെ ഇരുട്ട് മുറിയിൽ ഒറ്റയ്ക്ക് ആക്കി പൂട്ടിയിട്ട്ന്ന് പരാതി. തൃക്കാക്കര കൊച്ചിൻ പബ്ലിക് സ്കൂളിലാണ് സംഭവം നടന്നത് .മൂന്നു മിനിറ്റ് വൈകി എന്ന് ആരോപിച്ച് അഞ്ചാം ക്ലാസ്കാരനെ ആദ്യം ഗ്രൗണ്ടിലൂടെ രണ്ട് റൗണ്ട് ഓടിച്ചു.ഇതിനുശേഷമാണ് ഇരുട്ടുമുറിയിൽ ഒറ്റയ്ക്ക് ഇരുത്തിയെന്നുമാണ് ആരോപണം. എട്ടരയ്ക്കാണ് സ്കൂളിൽ ക്ലാസ് ആരംഭിക്കുന്നത് എന്നാൽ 8:33നാണ് കുട്ടി സ്കൂളിൽ എത്തിയത് .ഇതേ തുടർന്ന് ഗ്രൗണ്ടിലൂടെ ഓടിച്ചശേഷം ഇരുട്ടു മുറിയിൽ പൂട്ടിയിട്ടെന്ന് അഞ്ചാം ക്ലാസുകാരൻ പറയുന്നത്. ഇരുട്ടു മുറിയിൽ ആക്കിയ ശേഷമാണ് രക്ഷിതാക്കളെ സ്കൂൾ അധികൃതർ വിവരമറിയിച്ചതെന്നും പറയുന്നു. സംഭവം പുറത്തിറഞ്ഞതോടെ കുട്ടിയുടെ രക്ഷിതാക്കളും പൊതുപ്രവർത്തകരും സ്കൂളിൽ പ്രതിഷേധവുമായി എത്തി. എന്നാൽ ഇവരോട് സ്കൂൾ അധികൃതർ ധാർഷ്ടൃത്തോടെ പെരുമാറി എന്നാണ് ആരോപണം .ഇവിടെ കുട്ടിയെ പഠിപ്പിക്കാൻ ആകില്ലെന്ന് സ്കൂൾ അധികൃതർ ആദ്യം നിലപാട് എടുത്തു എന്നും രക്ഷിതാക്കൾ പറഞ്ഞു. പിന്നീട് തൃക്കാക്കര പോലീസ് സ്ഥലത്തെത്തിയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ സ്കൂൾ അധികൃതർ നിലപാട് മാറ്റി. സംഭവത്തിൽ ഇപ്പോൾ ചർച്ചകൾ നടന്നുവരികയാണ്.
സ്കൂളിൽ വൈകിയെത്തിയതിന് അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടു
