കുനോ ദേശീയോദ്യാനത്തിൽ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ഇന്ത്യയിൽ ജനിച്ച ആദ്യ ചീറ്റപ്പുലി

ഭോപ്പാൽ: ഇന്ത്യയുടെ പ്രൊജക്ട് ചീറ്റ പദ്ധതിക്ക് ചരിത്രപരമായ നേട്ടം.ഇന്ത്യയിൽ ജനിച്ച ആദ്യത്തെ ചീറ്റപ്പുലിയായ മുഖി മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവാണ് ഇന്ന് ഈ സന്തോഷവാർത്ത പുറത്തുവിട്ടത്. ‘പ്രോജക്റ്റ് ചീറ്റ’യുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി ഇത് മാറിയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നു എന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *