എസ് പി വെങ്കിടേഷിനെ അനുസ്മരിച്ചു

ചാലക്കുടി: നടുമുറ്റം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ചലച്ചിത്ര ഗാന സംവിധായകൻ എസ് പി വെങ്കിടേഷ്,നാടക കലാകാരൻ കെ വി വിജേഷ് എന്നിവരെ അനുസ്മരിച്ചു. കല ഭവൻ മണി പാർക്കിൽ നടന്ന ചടങ്ങിൽ കവി പനമ്പിള്ളി വാസുദേവൻ അനുസ്മരണ പ്രഭാഷണം നടത്തി.പ്രസിഡന്റ് ടി പി രാജൻ അധ്യക്ഷത വഹിച്ചു.ചെയർമാൻ വിൽസൻ മേച്ചേരി, എസ് ശ്രീകുമാർ, ജോസ് പോൾ തച്ചുപറമ്പിൽ, , വി കെ രാജു, സി കെ ബാബു, രാജു മേക്കാടൻ, ഔസേഫ് മേലേപ്പുറം, സൂര്യ കൃഷ്ണ, ഭവാനി രാജൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *