ന്യൂഡൽഹി: 2026-ലെ 10, 12 ക്ലാസ് സിബിഎസ്ഇ ബോർഡ് പരീക്ഷകളുടെ അന്തിമ തീയതി പുറത്ത്. ഫെബ്രുവരി 17 മുതൽ ആരംഭിക്കുന്ന പരീക്ഷകൾ മാർച്ച് 10ന് (പത്താം ക്ലാസ്), ഏപ്രിൽ 9ന് (പന്ത്രണ്ടാം ക്ലാസ്) അവസാനിക്കും.പരീക്ഷകൾ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ നടക്കും. ചില വിഷയങ്ങൾക്ക് സമയത്തിൽ ചെറിയ വ്യത്യാസം ഉണ്ടാകാമെന്ന് ബോർഡ് അറിയിച്ചു. തീയതി ശീറ്റ് പ്രകാരം വിദ്യാർത്ഥികൾക്ക് വിഷയങ്ങൾക്കിടയിൽ മതിയായ ഇടവേള ലഭിക്കുന്നതിനാൽ പഠനരീതികൾ കൂടുതൽ ക്രമപ്പെടുത്താനാകും.ബോർഡ് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച്, സ്കൂൾ തല പ്രായോഗിക പരീക്ഷകൾ ജനുവരി രണ്ടാമത്തെ ആഴ്ചയിൽ ആരംഭിക്കാനാണ് സാധ്യത. പരീക്ഷാ തീയതികളിൽ മാറ്റമുണ്ടായാൽ അതു സംബന്ധിച്ച വിവരം ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in വഴി അറിയിക്കുമെന്ന് ബോർഡ് വ്യക്തമാക്കി.
സിബിഎസ്ഇ പരീക്ഷകൾ ഫെബ്രുവരി 17 മുതൽ; 10, 12 ക്ലാസുകളുടെ പരീക്ഷാ സമയക്രമം പുറത്തിറക്കി
